ചെന്നൈയിൻ എഫ്‌സി ഇറ്റാലിയൻ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ ബാറ്റോച്ചിയോയെ സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. ചെന്നൈയിന്റെ നാലാം വിദേശ സൈനിംഗ് ആണിത്. അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച താരമാണ് ബട്ടോച്ചിയോ എങ്കിലും ഇറ്റലിക്ക് ആയാണ് താരം യൂത്ത് ലെവൽ മുതൽ കളിച്ചത്. 31 കാരനായ താരത്തിന് യൂറോപ്പിലെ വിവിധ ക്ലബുകളിൽ കളിച്ച പരിചയമുണ്ട്.
ന്യൂവെൽസ് ഓൾഡ് ബോയ്‌സിന്റെയും പിന്നീട് ഉഡിനീസിന്റെയും യുവനിരയിലൂടെ തന്റെ യാത്ര ആരംഭിച്ച ബട്ടോച്ചിയോയുടെ സീനിയർ കരിയർ ഉഡിനെസെയിലൂടെയാണ് തുടങ്ങുന്നത്. 2011 മുതൽ 2013 വരെ ഇറ്റാലിയൻ ക്ലബിന്റെ സീനിയർ ടീമിനൊപ്പം താരം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഇംഗ്ലീഷ് ക്ലബായ വാറ്റ്‌ഫോർഡിൽ എത്തി.
Argentinian 🇦🇷
Italian 🇮🇹
Chennaiyin ✅😄வணக்கம் Cristian Battocchio 💙#AllInForChennaiyin #WelcomeBattocchio pic.twitter.com/tVQpal3dFC
— Chennaiyin F.C. (@ChennaiyinFC) August 21, 2023
ബ്രെസ്റ്റ്, മക്കാബി ടെൽ അവീവ് എന്നീ ക്ലബുകൾക്ക് ആയും താരം കളിച്ചു. U20, u21 തലത്തിൽ താരം ഇറ്റലിക്ക് ആയി കളിച്ചു. അവസാനമായി ഇസ്രായേലി ക്ലബായ സെക്റ്റ്സിയ നെസ് സിയോണക്കായാണ് താരം കളിച്ചത്. ബൊട്ടോചിയോ ചെന്നൈയിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡിനൊപ്പം ചേരും.