കാർലോസ് പെന എഫ് സി ഗോവ പരിശീലക സ്ഥാനം ഒഴിഞ്ഞു

Newsroom

എഫ്‌സി ഗോവ മുഖ്യ പരിശീലകൻ കാർലോസ് പെന ക്ലബ് വിട്ടു. കാർലോസ് പെനയും അസിസ്റ്റന്റ് പരിശീലകൻ ഗോർക്ക അസ്‌കോറ, എഡ്വേർഡ് കരേര, ജോയൽ ഡോൺസ് എന്നിവരും ക്ലബ് വിട്ടു. മുൻ ഗോവ താരം കൂടിയായ പെന ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഗോവയുടെ പരിശീലകനായത്.

Picsart 23 04 24 01 35 53 738

ഹീറോ ഐഎസ്എൽ 2022-23 സീസണിൽ ഏഴാം സ്ഥാനത്തെത്തിയതും ഹീറോ സൂപ്പർ കപ്പിലെ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തെത്തിയതും പെനയെ മാറ്റാൻ കാരണമായി. പുതിയ പരിശീലകനായി ഗോവ മനോലോ മാർകസിനെ എത്തിക്കും എന്നാണ് വിവരങ്ങൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.