മലയാളി താരം ബ്രിട്ടോയെ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

- Advertisement -

തിരുവനന്തപുരം സ്വദേശിയായ ബ്രിട്ടോ ഐ എസ് എല്ലിൽ കളിക്കും. ഈ സീസൺ ഐലീഗിൽ മോഹൻ ബഗാനായി മികച്ച പ്രകടനം കാഴ്ചവെച്ച ബ്രിട്ടോയെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കു. താരവുമായി ക്ലബ് ഉടൻ കരാർ ഒപ്പുവെക്കും. ഔദ്യോഗിക പ്രഖ്യാപനവും ഉടൻ വരും. മോഹൻ ബഗാന്റെ ഐ ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് ബ്രിട്ടോ.

സൈനിംഗ് നടന്നാൽ ഐ എസ് എല്ലിലെ ബ്രിട്ടോയുടെ ആദ്യ ക്ലബാകും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒരു വർഷം മുമ്പ് ചർച്ചിൽ ബ്രദേഴ്സിനായും മധ്യനിരയിൽ ബ്രിട്ടോ ഗംഭീര പ്രകടനം നടത്തിയിരുന്നു. 2014 മുതൽ ഇന്ത്യൻ നേവിയുടെ ഭാഗമാണ് ബ്രിട്ടോ. ബ്രിട്ടോ അവസാന മൂന്നു വർഷങ്ങളിലും സർവീസസിന്റെ സന്തോഷ് ട്രോഫി ടീമിലെ പ്രധാന ഘടകമായിരുന്നു. അവസാന മൂന്നു വർഷത്തിൽ രണ്ടു തവണയും ബ്രിട്ടോ സന്തോഷ് ട്രോഫി കിരീടം സർവീസസിന്റെ കൂടെ ഉയർത്തുകയും ചെയ്തിരുന്നു.

Advertisement