ഗംഭീര ആദ്യ പകുതി, കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദിനെതിരെ തകർക്കുന്നു

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം ആഞ്ഞടിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നി ഗോളുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. കേരളത്തിന്റെ മികച്ച അറ്റാക്കിംഗ് പ്രകടനം തന്നെ ഇന്ന് കാണാൻ ആയി.

കളിയുടെ 14ആം മിനുട്ടിൽ ബോബോയുടെ ഗോളിൽ ആയിരുന്നു ഹൈദരാബാദ് മുന്നിൽ എത്തിയത്. ആ ഗോളിന് ശേഷം ഉണർന്നു കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് 33ആം മിനുട്ടിൽ ക്യാപ്റ്റൻ ഒഗ്ബെചെ സമനില നൽകി. സുയിവർലൂണിന്റെ പാസിൽ നിന്നായിരുന്നു ഒഗ്ബെചെ ഗോൾ. പിന്നാലെ ഡിഫൻഡർ ഡ്രൊബരോവ് കേരളത്തിന് ലീഡും നൽകി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് നർസാരിയുടെ പാസിൽ നിന്ന് മെസ്സി ബൗളി കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും നേടി. ആദ്യമായാണ് ഈ സീസണിൽ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളുകൾ നേടുന്നത്. ഈ പ്രകടനം രണ്ടാം പകുതിയിലും ആവർത്തിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് നീണ്ടകാലത്തിന് ശേഷം ഒരു ജയം നേടാം

Advertisement