ഐ എസ് എൽ ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ മരിയോ ആർക്കസിനെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. താരം ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് കരുതുന്നത്. എ ടി കെ കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ മാത്രമായിരുന്നു ആർക്കസ് ഇറങ്ങിയത്. എന്നിട്ടും നിർഭാഗ്യവശാൽ താരം പരിക്കേറ്റു മടങ്ങുകയായിരുന്നു.
പ്രീസീസൺ സമയത്തും പരിക്ക് ആർക്കസിനെ വലച്ചിരുന്നു. ആകെ 45 മിനുട്ട് മാത്രമെ പ്രീസീസണിൽ മാർക്കസ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ളൂ. എ ടി കെയ്ക്ക് എതിരെ ചെറിയ സമയത്തിൽ തന്നെ തന്റെ ടാലന്റ് എന്താണെന്ന് കാണിക്കാൻ ആർക്കസിനായിരുന്നു. താരം വരുന്നത് വരെ സിഡോഞ്ച തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഉണ്ടാവുക.