“യുവതാരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് അവസരം നൽകും” – ഇവാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിലെ യുവതാരങ്ങൾക്ക് ഒക്കെ അവസരം ലഭിക്കും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇതിനകം തന്നെ ഇവാൻ പല യുവതാരങ്ങളെയും വിശ്വാസത്തിൽ എടുക്കുന്നുണ്ട്. താൻ യുവതാരങ്ങൾക്ക് അവസരം നൽകാൻ ഏറെ ഇഷ്ടപ്പെടുന്ന പരിശീലകൻ ആണെന്നും അവർക്ക് അവസരം കൊടുക്കാൻ കാത്തിരിക്കുക ആണെന്നും ഇവാൻ പറഞ്ഞു. യുവതാരങ്ങൾ ഒക്കെ ടീമിനൊപ്പം കഠിന പ്രയത്നം നടത്തുന്നുണ്ട്‌. അവർ നല്ലവണ്ണം മെച്ചപ്പെട്ടിട്ടുണ്ട് എന്നും വുകമാനോവിച്
പറഞ്ഞു. ഭാവിയിൽ ഈ ക്ലബിനും ഈ രാജ്യത്തിനു തന്നെയും ഈ വളർന്ന് വന്ന താരങ്ങൾ മുതൽക്കൂട്ടാകുമെന്നും ഇവാൻ പറഞ്ഞു.