പ്രത്യേക വിമാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നാട്ടിലേക്ക് തിരിച്ചു

- Advertisement -

ലോക്ക് ഡൗൺ കാരണം കൊൽക്കത്തയിൽ കുടുങ്ങി നിൽക്കുകയായിരുന്നു പുതിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന സ്വന്തം നാട്ടിലേക്ക് യാത്രയായി. മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കി അടുത്ത ആഴ്ച ആയിരുന്നു കൊറോണ എത്തിയതും എല്ലാ കാര്യങ്ങളും അനിശ്ചിതത്വത്തിൽ ആയതും. കൊറോണ കാരണം ഐ ലീഗ് സീസൺ ഉപേക്ഷിച്ച സമയം മുതൽ നാട്ടിലേക്ക് മടങ്ങാൻ വികൂനയും മറ്റു വിദേശ താരങ്ങളും ശ്രമിക്കുന്നുണ്ട് എങ്കിലും ഇപ്പോൾ ആണ് ആ ശ്രമം യാഥാർത്ഥ്യമായത്.

കൊൽക്കത്തയിൽ വിവിധി ക്ലബുകൾക്ക് കളിക്കുന്ന വിദേശ താരങ്ങൾക്ക് ഒപ്പം ആണ് വികൂന നാട്ടിലേക്ക് മടങ്ങിയത്. ഇവരെ കൊൽക്കത്തയിൽ നിന്ന് ഡെൽഹി വരെ പ്രത്യേക ബസ്സിലാണ് എത്തിച്ചത്. അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ സ്പെയിനിലേക്ക് യാത്ര ആയി. വഴിയിൽ ആംസ്റ്റർഡാമിൽ വിമാനം ഒരു ദിവസം നിർത്തും എന്നാണ് വിവരങ്ങൾ. ഇനി കൊറോണ ഭീതി ഒഴിഞ്ഞാൽ ആകും വികൂന തിരികെ ഇന്ത്യയിലേക്ക് വന്ന് ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേൽക്കുക.

Advertisement