കേരള ബ്ലാസ്റ്റേഴ്സിന് ഫിഫയുടെ ട്രാൻസ്ഫർ വിലക്ക്, പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കില്ല

Img 20210126 214142
Credit : Twitter
- Advertisement -

കേരളത്തിന്റെ ഏക ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സിന് ഫിഫ ട്രാൻസ്ഫർ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനും ഐ എസ് എല്ലിലെ തന്നെ ക്ലബായ ഈസ്റ്റ് ബംഗാളിനുമാണ് വിലക്ക്. ഫിഫയുടെ സാമ്പത്തികമായ ചടങ്ങൾ ലംഘിച്ചതിനാണ് ഇരു ക്ലബുകൾക്കും വിലക്ക് എന്ന് ഫിഫ അറിയിച്ചു. വിലക്ക് തീരുന്നത് വരെ പുതിയ താരങ്ങളെ സൈൻ ചെയ്യാനോ രജിസ്റ്റർ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും ആകില്ല.

പുതിയ സീസണായി നല്ല സ്ക്വാഡ് ഒരുക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും ഈ വിലക്ക്.
മുൻ ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ലഭിച്ചിരിക്കുന്നത്. ജോണി അകോസ്റ്റയുടെ വേതനം നൽകാത്തതാണ് ഈസ്റ്റ് ബംഗാളിന് പ്രശ്നമായത്. ഈ രണ്ട് താരങ്ങളുടെയും വേതനം നൽകി പ്രശ്നം പരിഹരിച്ചാൽ ഫിഫ ട്രാൻസ്ഫർ വിലക്ക് പിൻവലിക്കും. അടുത്ത സീസണായി കേരള ബ്ലാസ്റ്റേഴ്സ് ഇതിനകം തന്നെ സൈനിംഗുകൾ ആരംഭിച്ചിട്ടുണ്ട്. പുതിയ പരിശീലകനെയും കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തി. ഇതിനിടയിലാണ് വിലക്ക് എത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കാനാകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

Advertisement