ആദ്യം പതറിയെങ്കിലും സന്തോഷ് ട്രോഫി ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം!!

പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വിജയം. ഇന്ന് കേരള സന്തോഷ് ട്രോഫി ടീമിനെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് ആണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഒഗ്ബെചെ, സിഡോഞ്ച, സാമുവൽ തുടങ്ങിയ പ്രമുഖരെയെല്ലാം ആദ്യ ഇലവനിൽ ഇറക്കിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമക്കിയത്.

തുടക്കത്തിൽ ഗോൾകീപ്പർ രെഹ്നേഷിന്റെ ഒരു പിഴവാണ് കേരള ബ്ലാസ്റ്റേഴ്സിനെ പിറകിലാക്കിയത്. കേരള താരം അമ്പാടി എടുത്ത ഫ്രീകിക്ക് രെഹ്നേഷിന്റെ കയ്യിൽ നിന്നില്ല, അത് മുതലെടുത്ത് എമിൽ ആണ് കേരള ടീമിനെ മുന്നിൽ എത്തിച്ചത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സ് ഒഗ്ബെചെയിലൂടെ സമനില പിടിച്ചു.

പിന്നാലെ സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സിന് ലീഡും നൽകി. ആദ്യ പകുതിയ 2-1ന് അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് എന്നാൽ രണ്ടാം പകുതിയിൽ ആ ലീഡ് കളഞ്ഞു. മൗസിഫിലൂടെയാണ് കേരള സന്തോഷ് ട്രോഫി കളിയിലേക്ക് തിരികെ വന്നത്. പക്ഷെ താമസിയാതെ വീണ്ടും ലീഡ് എടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിമായി. മെസ്സിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിജയമാണിത്.

കേരള ബ്ലാസ്റ്റേഴ്സ് ഇലവൻ;

Rehenesh
Rakip Jairo Hakku Jessel
Samuel Musthafa Cido
Prasanth Ogbache Rakul

കേരള ടീം;

Sachin

Jishnu , Sanju , Vipin , Sreerag

Akhil , Jijo , Hrishidath

Emil , shihad , Zaman

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ സെപ്റ്റംബറിലെ താരമായി മക്ടോമിനെ
Next articleഇംഗ്ലണ്ട് സ്കോഡ് പ്രഖ്യാപിച്ചു, അബ്രഹാമും ടിമോറിയും ടീമിൽ