റഫറി നന്നാവണം, കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പരാതി നൽകി

20211212 201832

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മത്സരങ്ങളിലെ മോശം റഫറിയിങിലെ പ്രതിഷേധം പരാതി ആയി അറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് എ ഐ എഫ് എഫിന് പരാതി നൽകിയ കാര്യം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പറഞ്ഞു.

റഫറി വെങ്കിടേഷിനെതിരെയാണ് കേരളത്തിന്റെ പ്രധാന പരാതി. വെങ്കിടേഷ് നിയന്ത്രിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന്റെ അവസാന 2 മത്സരങ്ങളിലും റഫറി പക്ഷപാതപരമായി പെരുമാറുന്നതായി ക്ലബ് പരാതിയിൽ പറയുന്നു. ഇന്ത്യയിലെ ഫുട്ബോളിന്റെ നിലവാരം സ്ഥിരമായി വർധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ക്ലബ്ബിന്റെ ഉദ്ദേശവും പരിശ്രമവും. എന്നിരുന്നാലും, റഫറിയിങ്ങിലെ ഇത്തരം സംഭവങ്ങൾ നാമെല്ലാവരും കൂട്ടായി ഉയർത്താൻ ശ്രമിക്കുന്ന നിലവാരം കുറയ്ക്കുകയും ലീ ഫുട്ബോളിനെ ആവേശത്തോടെ പിന്തുണയ്ക്കുന്ന ആരാധകരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു എന്ന് ക്ലബ് പറയുന്നു.

എഐഎഫ്എഫ് ഈ പരാതിയിൽ ശക്തമായ നടപടികൾ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും ഇത് വീണ്ടും സംഭവിക്കില്ലെന്ന് ഉറപ്പാക്കണം എന്നും ക്ലബ് പറഞ്ഞു.

Previous articleകേരള വനിതാ ലീഗ്, കടത്തനാട് രാജയുടെ വല നിറച്ച് ഡോൺ ബോസ്കോ
Next articleആദ്യ ടി20യിൽ പാകിസ്താന് 63 റൺസ് വിജയം