ആറു വർഷം 9 പരിശീലകർ!! കേരള ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ

- Advertisement -

ഒരു സീസൺ കൂടെ അവസാനിക്കുന്നു, പതിവു പോലെ ഒരു പരിശീലകൻ കൂടെ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഷറ്റോരിയെ പുറത്താക്കി കിബു വികൂനയെ പരിശീലകനായി എത്തിച്ച കേരള ബ്ലാസ്റ്റേഴ്സ് പതിവ് ആവർത്തിരിച്ചിരിക്കുകയാണ്. ഫൈനലിൽ എത്തിച്ച കോപ്പലിന് വരെ ആയുസ്സ് നൽകാത്ത കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കണം.

കിബു വികൂന കേരള ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാമത്തെ പരിശീലക മാറ്റം ആകും. വെറും ആറു വർഷത്തിൽ എട്ട് പരിശീലകരാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ജെയിംസ് രണ്ട് തവണ പരിശീലക സ്ഥാനത്തേക്ക് വന്നത് പരിഗണിച്ചാൽ ഒമ്പത് പരിശീലകർ. ഒരു കിരീടം വരെ നേടാനോ ടീം നല്ല ഫുട്ബോൾ കളിക്കാനോ ഒന്നും ഈ മാറ്റങ്ങളെ കൊണ്ടായില്ല. നിരന്തരം പരിശീലകരെ മാറ്റുന്ന ലോകത്തെ എല്ലാ ക്ലബിന്റെയും അവസ്ഥ തന്നെയാണ് ബ്ലാസ്റ്റേഴ്സിലും കാണുന്നത്.

ബ്ലാസ്റ്റേഴ്സ് പരിശീലകർ ഇതുവരെ;

2014-15 David James – Runners Up
2015-16 Peter Taylor
2015-16 Terry Phelan – 8th
2016-17 Steve Copell – Runners Up
2017-18 – Rene Meulensteen
2017-18/2018-19 David James- 6th
2018-19- Nelo Vingada – 9th
2019-20 – Eelco – 7th
2020-? – Kibu Vicuna

Advertisement