സിഡോഞ്ചയും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

- Advertisement -

ഒഗ്ബെചെയെ ടീമിൽ നിലനിർത്താൻ തീരുമാനിച്ച കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരമായ സിഡോഞ്ചയെയും കൈവിടില്ല. ഈ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ ഈ സ്പാനിഷ് താരത്തിനായില്ല എങ്കിലും സിഡോഞ്ചയിൽ വലിയ വിശ്വാസം തന്നെ അർപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു വർഷം കൂടെ സിഡോഞ്ച ക്ലബിൽ തുടരും.

ജംഷദ്പൂരിൽ നിന്ന് ആയിരുന്നു കഴിഞ്ഞ സീസൺ അവസാനം സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ച സിഡോഞ്ച മൂന്ന് അസിസ്റ്റും ഒരു ഗോളും ബ്ലാസ്റ്റേഴ്സിനു വേണ്ടി നേടിയിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിലൂടെ വളർന്നു വന്ന താരമാണ് സെർജിയോ സിഡോഞ്ച. അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി, സി ടീമുകൾക്കായും സിഡോഞ്ച മുമ്പ് കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബുകളായ സരഗോസ, ആൽബസെറ്റെ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.

Advertisement