“കേരള ബ്ലാസ്റ്റേഴ്സ് പൂട്ടിപോകില്ല, സാമ്പത്തിക പ്രതിസന്ധി മറികടക്കും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക പ്രതിസന്ധികൾ അവസാനിക്കും എന്ന് ക്ലബ് ഉടമ. കേരള ബ്ലാസ്റ്റേഴ്സ് 150 കോടിയിലധികം കടത്തിലാണ് ഇപ്പോൾ ഉള്ളത് എന്ന് കണക്കുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ദീർഘകാല പ്ലാനിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്രവർത്തിക്കുന്നത് എന്നും അതുകൊണ്ട് ഒരു ചെറിയ കാലയളവിലെ ലാഭ നഷ്ട കണക്കുകൾ നോക്കണ്ട എന്നും ക്ലബ് ഉടമ പറഞ്ഞു.

ക്ലബ് സാമ്പത്തികമായി പ്രതിസന്ധിയിൽ ആണ് എന്ന് വാർത്തകൾ ഉണ്ട്. ഇതിനാൽ ക്ലബ് അടച്ചു പൂട്ടുമെന്നത് തെറ്റാണ്. പകരം തങ്ങൾ കൂടുതൽ പണം ക്ലബിനായി മാറ്റിവെക്കാൻ പോവുകയാണ് ക്ലബ് ഉടമ പറഞ്ഞു. പുതിയ സ്പോൺസറായി ജെയിൻ യൂണിവേഴ്സിറ്റി എത്തിയത് തങ്ങൾ അത്രയും വർഷം കൂടെ ഇവിടെ ഉണ്ട് എന്നതിനുള്ള ഉറപ്പാണെന്നും നിമഗദ പ്രസാദ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബാക്കി മാറ്റുക ആണ് ലക്ഷ്യം എന്നു. അതിലേക്കാണ് പ്രവർത്തനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.