ബ്ലാസ്റ്റേഴ്സിനായി കൂടുതൽ ഗോളുകൾ, സി കെ വിനീതിന്റെ റെക്കോർഡിനൊപ്പം ഒഗ്ബെചെ എത്തി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരൊറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിൽ അത്ഭുതങ്ങൾ കാണിക്കുകയാണ് ക്ലബിന്റെ ക്യാപ്റ്റനും മുഖ്യ സ്ട്രൈക്കറും ആയ ഒഗ്ബെചെ. ഇന്ന് ചെന്നൈയിനെതിരെ ഹാട്രിക്ക് നേടിയതോടെ ഒഗ്ബെചെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡിനൊപ്പം ആണ് ഒഗ്ബെചെ എത്തിയത്.

ഇന്നത്തെ മൂന്ന് ഗോളുകളോടെ കേരള ബ്ലാസ്റ്റേഴ്സിനായി ഒഗ്ബെചെ നേടിയ ഗോളുകളുടെ എണ്ണം 11 ആയി. മുൻ സ്ട്രൈക്കർ സി കെ വിനീതിന്റെ 11 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം ഇതോടെ ഒഗ്ബെചെയും എത്തി. സി കെ വിനീത് ആയിരുന്നു ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ. ഇപ്പോൾ സി കെയ്ക്ക് ഒപ്പം എത്തിയ ഒഗ്ബെചെ ഇനി മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ വിനീതിന്റെ റെക്കോർഡ് മറികടക്കും എന്നാണ് ആരാധകർ കരുതുന്നത്.

വെറും 13 മത്സരങ്ങളിൽ നിന്നാണ് ഒഗ്ബെചെ 11 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിനായൊ നേടിയത്. സി കെ വിനീത് 11 ഗോൾ നേടാനായി 43 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്നു.