ബ്രൈറ്റനോടും രക്ഷയില്ല, റിലഗേഷൻ ലക്ഷ്യമാക്കി വെസ്റ്റ് ഹാം കുതിപ്പ്

- Advertisement -

രണ്ട് തവണ ലീഡ് എടുത്ത ശേഷം കളഞ്ഞു കുളിച്ച വെസ്റ്റ് ഹാം യുണൈറ്റഡിന് ബ്രൈറ്റനോട് സമനില മാത്രം. ഇരു ടീമുകളും 3 ഗോളുകൾ വീതം നേടിയ മത്സരത്തിൽ പ്രതിരോധത്തിൽ വരുത്തിയ പിഴവുകൾ ആണ് മോയസിന്റെ ടീമിന് വിനയായത്. ഇന്നത്തെ സമനിലയോടെ കേവലം 23 പോയിന്റുള്ള വെസ്റ്റ് ഹാം 17 ആം സ്ഥാനത്താണ്. 25 പോയിന്റുള്ള ബ്രൈറ്റൺ 15 ആം സ്ഥാനത്താണ്.

ശക്തമായ തുടക്കം നേടിയ ശേഷമാണ് സ്വന്തം മൈതാനത്ത് വെസ്റ്റ് ഹാം തകർന്നടിഞ്ഞത്. ആദ്യ പകുതിയിൽ 2 ഗോളുകൾക് മുൻപിലായിരുന്നു അവർ. ഇസ്സ ഡിയൊപ്, സ്‌നോട്ഗ്രാസ് എന്നിവരുടെ ഗോളിൽ ആണ് അവർ ലീഡ് എടുത്തത്. പക്ഷെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. ഓഗ്ബോണയുടെ സെൽഫ് ഗോളിൽ സ്കോർ 2-1 ആയെങ്കിലും സ്‌നോട്ഗ്രാസ് വീണ്ടും വല കുലുക്കിയതോടെ തങ്ങളുടെ 2 ഗോൾ ലീഡ് പുനഃസ്ഥാപിക്കാൻ അവർക്കായി. പക്ഷെ പിന്നീട് പാസ്‌കൾ ഗ്രോസ്, ഗ്ലെൻ മറി എന്നിവരുടെ ഗോളുകൾ ബ്രൈറ്റണെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

Advertisement