ഇനി തോറ്റാൽ പ്രതീക്ഷ പോലുമില്ല, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ എന്നത് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സ്വപ്നം മാത്രമാണ്. ഇനി ശേഷിക്കുന്ന നാലു മത്സരങ്ങളും വിജയിച്ചാലും മറ്റു ക്ലബുകളുടെ സഹായവും വേണം കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ. എന്നാൽ ഇന്ന് പരാജയപെട്ടാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ കണക്കിൽ പോലും അവശേഷിക്കില്ല. ഇന്ന് ഒഡീഷ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ലീഗിലെ അവസാന സ്ഥാനക്കാർ ആണ് ഒഡീഷ എഫ് സി.

ഒഡീഷ ഈ സീസണിൽ ആകെ ഒരൊറ്റ മത്സരമാണ് വിജയിച്ചത്. അത് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആയിരുന്നു. ഒരു വിജയം കൂടെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടാൻ ആകും ഒഡീഷ ശ്രമിക്കുക. ഒരു വൻ പരാജയം നേരിട്ടാണ് ഒഡീഷ വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ വിജയമില്ലാത്ത നാലു മത്സരങ്ങൾക്ക് ശേഷവും. പ്ലേ ഓഫ് ഇല്ലാ എങ്കിലും വിജയിച്ച് പരമാവധി പോയിന്റ് ഈ സീസണിൽ നേടാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.