കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് ഫുട്ബോൾ അല്ലാ എന്ന് ഡെൽഹി കോച്ച്

ഇന്നലെ നേരിട്ട കനത്ത പരാജയത്തിന്റെ ദേഷ്യം കേരള ബ്ലാസ്റ്റേഴ്സ് ടീമിനോട് തീർത്ത് ഡെൽഹി ഡൈനാമോസ് കോച്ച് മിഗുവേൽ പോർച്ചുഗൽ.

“ഡെൽഹി ഡൈനാമോസ് മാത്രമാണ് ഫുട്ബോൾ കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് ഫുട്ബോൾ അല്ല. മുൻ മത്സരങ്ങളിൽ അവർ കളിച്ച ലോംഗ് ബോൾ ടാക്ടിക്സ് മാത്രമാണ് അവർക്കുള്ളത്” എന്നാണ് ഡെൽഹി ഡൈനാമോസ് കോച്ച് ഇന്നലെ മത്സര ശേഷം പറഞ്ഞത്.

സീസണിൽ വളരെ‌ മോശം പ്രകടനം നടത്തി ഐ എസ് എൽ ടേബിളിൽ ഏറ്റവും പിറകിലാണ് ഇപ്പോൾ ഡെൽഹി ഉള്ളത്. ഇന്നലത്തെ ബ്ലാസ്റ്റേഴ്സിനോടുള്ള 3-1 പരാജയം കൂടെ ആയതോടെ ഡെൽഹിയുടെ ഈ സീസണിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിനോടെ ഇന്നലത്തെ റഫറിയിംഗിനോടൊ തനിക്ക് എതിർപ്പില്ലെന്നും പക്ഷെ ഫുട്ബോൾ കളിച്ചത് ഡെൽഹി മാത്രമാണെന്നും അത് കളിക്കാത്ത ടീമാണ് മൂന്നു ഗോൾ അടിച്ചതെന്നും ഡെൽഹി കോച്ച് ആവർത്തിച്ചു പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial