ഡെൽഹി ഹോം ഗ്രൗണ്ടാക്കി മാറ്റി കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

ഇന്നലെ ബ്ലാസ്റ്റേഴ്സ് അണിഞ്ഞ ജേഴ്സി കറുപ്പാകാം, കളിച്ചത് ഡെൽഹിയിലുമാകാം. പക്ഷെ ഡെൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും കലൂർ സ്റ്റേഡിയം പോലെ മഞ്ഞക്കടലായിരുന്നു ഇന്നലെ. ബ്ലാസ്റ്റേഴ്സിന്റെ ട്രാവലിംഗ് ഫാൻസ് മുമ്പും വാർത്ത ആയിട്ടുണ്ട് എങ്കിലും ആദ്യമായാകും ഹോം ടീമുനേക്കാൾ ആരാധകർ എവേ ഫാൻസിന് ഐ എസ് എല്ലിൽ ഉണ്ടാകുന്നത്.

ഇന്നലെ ഡെൽഹിയിൽ ഗ്യാലറിയിൽ ഉണ്ടായിരുന്ന പതിനായിരത്തിൽ അധികം വരുന്ന ഫുട്ബോൾ പ്രേമികളിൽ പകുതിയിൽ അധികവും ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ആയിരുന്നു. മഞ്ഞയിൽ ഒരുങ്ങി എത്തിയ ആ ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ ജയത്തിൽ വലിയ പങ്കുണ്ട് എന്നു തന്നെ പറയാം.

ബ്ലാസ്റ്റേഴ്സിന്റെ ട്രാവലിംഗ് ഫാൻസിനെ ഇന്നലെ ടീം സി ഇ ഒ വരുൺ മുതൽ കോച്ച് ജെയിംസ് വരെ എല്ലാവരും പ്രശംസിച്ചു. മഞ്ഞപ്പടയോടെ കളിക്കാർ അടക്കമുള്ളവർ പ്രത്യേകം നന്ദി പറയുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement