“കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിലെ മികച്ച ടീമുകളിൽ ഒന്ന്” – ജോർഗെ കോസ്റ്റ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിലെ മികച്ച ടീമുകളിൽ ഒന്നാണ് എന്ന് മുംബൈ സിറ്റി പരിശീലകൻ ജോർഗെ കോസ്റ്റ. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുകയാണ് മുംബൈ സിറ്റി. കേരള ബ്ലാസ്റ്റേഴ്സ് ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണെന്നും കേരള ബ്ലാസ്റ്റേഴ്സ് ടീമിന് മികച്ച ബാലൻസ് ഉണ്ടെന്നും കോസ്റ്റ പറഞ്ഞു. എല്ലാ പൊസിഷനിലും മികച്ച താരങ്ങൾ ഉള്ള ക്ലബാണ് ബ്ലാസ്റ്റേഴ്സ് എന്നും കോസ്റ്റ പറഞ്ഞു.

ലീഗിൽ ആദ്യം കേരള ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടിയപ്പോൾ മുംബൈ വിജയിച്ചിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെ അവരുടെ ഹോമിൽ വെച്ച് പരാജയപ്പെടുത്തിയത് ഇന്ന് ഗുണമൊന്നും ചെയ്യില്ല എന്ന് കോസ്റ്റ പറഞ്ഞു. ആ മത്സരത്തിന്റെ സാഹചര്യമല്ല ഇപ്പോൾ എന്നും കോസ്റ്റ പറഞ്ഞു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും സമ്മർദ്ദത്തിലാണ്. ഇരുവർക്കും മൂന്ന് പോയന്റ് ടേബിളിൽ സമ്പാദിക്കേണ്ടത് നിർബന്ധമാണെന്നും കോസ്റ്റ പറഞ്ഞു.

Advertisement