സെവൻസിൽ ഇന്ന് ആദ്യ മത്സരം, അൽ മദീന ചെർപ്പുളശ്ശേരി ഉദയ പറമ്പിൽ പീടികയ്ക്ക് എതിരെ

- Advertisement -

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസണ് ഇന്ന് തുടക്കമാകും. ഒതുക്കുങ്ങൽ റോയൽ കപ്പിലാണ് ഇന്ന് പന്തുരുളുന്നത്‌. ആദ്യ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയും ഉദയ പറമ്പിൽ പീടികയും തമ്മിലാണ് പോരാട്ടം. രാത്രി 7.30നാകും മത്സരം തുടങ്ങുക. സീസൺ തുടക്കം ആയതിനാൽ തന്നെ ഗംഭീര പരിപാടികൾ ടൂർണമെന്റ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും.

ഒരുപാട് മാറ്റങ്ങളുമായാണ് അൽ മദീന ചെർപ്പുളശ്ശേരി ഇത്തവണ എത്തുന്നത്. കഴിഞ്ഞ സീസണിലെ നിരാശ മറികടക്കൽ ആകും അൽ മദീനയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ വിജയം കൊണ്ട് തുടങ്ങാൻ ആകും മദീന ശ്രമിക്കുക. അൽ മിൻഹാൽ വളാഞ്ചേരിയാണ് ഉദയ പറമ്പിൽ പീടിക എന്ന പേരിൽ എത്തുന്നത്. സമനില ഈ സീസണിൽ ഉണ്ടാകില്ല എന്നതുകൊണ്ട് തന്നെ ആവേശകരമായ മത്സരം ഇന്ന് കാണാൻ കഴിയും.

Advertisement