ടോമോറിക്ക് ചെൽസിയിൽ പുതിയ കരാർ

- Advertisement -

ചെൽസിയുടെ യുവ ഡിഫൻഡർ ഫിക്കയോ ടോമോറി ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതുക്കിയ കരാർ പ്രകാരം താരം 2024 വരെ ചെൽസിയിൽ തുടരും. ഈ സീസണിൽ ലംപാർഡിന് കീഴിൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തിന് പുത്തൻ കരാർ സമ്മാനിച്ചത്.

സെൻട്രൽ ഡിഫണ്ടറായ താരം 22 വയസുകാരനാണ്. ഈ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ദേശീയ ടീമിലേക്കും താരത്തിന് പ്രവേശനം ലഭിച്ചിരുന്നു. ചെൽസിയിൽ തന്റെ ഏഴാം വയസ്സ് മുതൽ ചെൽസി യൂത്ത് ടീമുകളുടെ ഭാഗമായിരുന്ന ടിമോറി കഴിഞ്ഞ സീസണിൽ ഡർബി കൗണ്ടിയിൽ ലംപാർഡിന് കീഴിൽ കളിച്ചതോടെയാണ് ശ്രദ്ധേയനായത്. നിലവിൽ ചെൽസിക്ക് വേണ്ടി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement