ലീഗിലെ കൊച്ചിയിലെ അവസാന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ നിൽക്കുന്നു. 29ആം മിനുട്ടിൽ ബോർഹ നേടിയ ഗോളാണ് ഹൈദരാബാദ് എഫ് സിക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ കാര്യമായ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല. യുവതാരം വിബിൻ മോഹനന്റെ ഒരു ലോംഗ് റേഞ്ചർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച അവസരമായി മാറിയത്.
തുടക്കത്തിൽ ചിയനെസിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയത് കേരള ബ്ലാസ്റ്റേഴ്സിന് ഭാഗ്യമായി. 29ആം മിനുട്ടിൽ ഒരു ടീം നീക്കത്തിലൂടെ ആയിരുന്നു ഹൈദരാബാദ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ ജോയലിലൂടെ ഹൈദരാബാദ് രണ്ടാം ഗോളും നേടി. ലൈൻ റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചില്ല എങ്കിലും പിന്നീട് ഓഫ്സൈഡ് വിളിച്ച് ആ ഗോൾ നിഷേധിച്ചു. ഇത് ഹൈദരാബാദ് പരിശീലകനെയും താരങ്ങളെയും രോഷാകുലരാക്കി എങ്കിലും മത്സരം 1-0ൽ തുടർന്നു.