ഐ എസ് എല്ലിൽ ഇന്ന് എഫ് സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ പിറകിൽ നിൽക്കുകയാണ്. ഏക ഗോളിനാണ് എഫ് സി ഗോവ മുന്നിൽ നിൽക്കുന്നത്. ആദ്യ പകുതിയിൽ എഫ് സി ഗോവ തന്നെയാണ് മികച്ചു നിന്നതും. ജോർദൻ മറിയും കോസ്റ്റയും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് താളം കണ്ടെത്താനായില്ല.
തുടക്കത്തിൽ ഗോവ ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഹൂപ്പറിന് ഒരു അവസരം കിട്ടി എങ്കിലും അത് മുതലെടുക്കാൻ അദ്ദേഹത്തിനായില്ല. കളിയിലെ ആദ്യ ഗോൾ ശ്രമം വന്നത് ഓർട്ടിസിന്റെ വക ആയിരുന്നു. ഗോവൻ താരത്തിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. 25ആം മിനുറ്റിലാണ് ഗോവയുടെ ഗോൾ വന്നത്. ഓർടിസിന്റെ ഒരു ഫ്രീകിക്ക് വാളിൽ നിന്ന സഹലിൽ തട്ടി വലിയ ഡിഫ്ലക്ഷനോടെ വലയിൽ എത്തുക ആയിരുന്നു. ആൽബിനോയ്ക്ക് സേവ് ചെയ്യാൻ പറ്റുമായിരുന്ന അവസരമായിരുന്നു ഇത്.
40ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബകരി കോനെ വല കണ്ടെത്തി എങ്കിലും ഹാൻഡ് ബോൾ ആയതിനാൽ റഫറി ഗോൾ നിഷേധിച്ചു. രണ്ടാം പകുതിയിൽ തിരിച്ചടിച്ച് വിജയം സ്വന്തമാക്കാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമം.