ലോക്ക്ഡൗൺ കാലത്ത് ഒരു ട്വിറ്റർ പോരാട്ടം, കരുത്ത് തെളിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

ലോകം മുഴുവൻ ലോക്ക് ഡൗൺ ആയതിനാൽ ഫുട്ബോൾ മത്സരങ്ങൾ ഒന്നും ഇല്ലാതെ നിൽക്കുകയാണ്‌. ആ അവസരത്തിൽ ആരാധകർക്ക് ആവേശം നൽകി കൊണ്ട് ഫുട്ബോൾ ക്ലബുകൾ തമ്മിൽ ഒരു ട്വിറ്റർ യുദ്ധം നടക്കുകയാണ്. സാൻ ബാസ് മീഡിയ എന്ന ഒരു റിസേർച് ടീം നടത്തുന്ന ക്ലബുകൾ തമ്മിൽ ഉള്ള പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട് എന്നതാണ് മലയാളികൾക്ക് ഇതിൽ താല്പര്യം വരാൻ കാരണം.

ആരാധകരുടെ വോട്ടിങ്ങിലൂടെ വിജയികളെ കണ്ടെത്തുന്ന നോക്കൗട്ട് രീതിയിൽ ഉള്ള മത്സരത്തിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം റൗണ്ടിലും വിജയിച്ചു. ഇന്തോനേഷ്യൻ ക്ലബായ‌ പെർസിബ് ബാംദുങിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ മറികടന്നത്. 51% വോട്ട് നേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മകൾക്ക് ഒപ്പം ഒഡീഷ എഫ് സി, എഫ് സി ഗോവ എന്നീ ഐ എസ് എൽ ക്ലബുകൾ ഔദ്യോഗികമായി തന്നെ കേരളബ്ലാസ്റ്റേഴ്സിന് വേണ്ടി വോട്ട് ചെയ്യാൻ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ആകെ ഈ റൗണ്ടിൽ മൂന്നര ലക്ഷത്തിനു മേലെയാണ് വോട്ടുകൾ ചെയ്യപ്പെട്ടത്. അടുത്ത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായി വരുന്നത് വൻ ആരാധകർ ഉള്ള തുർക്കിഷ് ക്ലബായ ഗലറ്റസെറെ ആണ്.

Advertisement