ബ്ലാസ്റ്റേഴ്സിനെ വലച്ച് വീണ്ടും പരിക്ക്, ഇത്തവണ ഇര യുവതാരം നേഗി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെ സീസൺ തുടക്കം മുതൽ വിടാതെ പിന്തുടരുന്നത് പരിക്ക് ആയിരുന്നു. ബ്രൗണും ബെർബറ്റോവും സി ലെ വിനീത് റിനോ ആന്റോയുമൊക്കെ പരിക്കേറ്റ് പല മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നു. ജനുവരിയിൽ എത്തിയ കിസിറ്റോയും പരിക്ക് കാരണം ടീമിന് പുറത്താണ്. ഇപ്പോ പരിക്കേറ്റിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതീക്ഷയായ ദീപേന്ദ്ര നേഗിക്കാണ്.

കാലിന് പരിക്കേറ്റ താരം അടുത്ത മത്സരത്തിന് ഉണ്ടാകില്ല. എത്ര ദിവസം നേഗിക്ക് വിശ്രമം വേണ്ടി വരുമെന്ന് ക്ലബ് ഇതുവരെ‌ വ്യക്തമാക്കിയിട്ടില്ല. ഇൻസ്റ്റാഗ്രാമിലൂടെ നേഗി തന്നെയാണ് തനിക്ക് പരിക്കേറ്റ ചിത്രങ്ങൾ പങ്കുവെച്ചത്. അരങ്ങേറ്റത്തിൽ തന്നെ ഒരു ഗോളും വിജയ ഗോളിനായുള്ള പെനൾട്ടിയും നേടി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരമായി മാറിയിരുന്നു നേഗി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement