ബിദ്യാസാഗറും കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു

Newsroom

Picsart 23 08 29 10 54 02 955
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിംഗ് താരമായ ബിദ്യാസാഗർ ക്ലബ് വിടും. താരം പഞ്ചാബ് എഫ് സിയിൽ കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ് എന്ന് സ്പോർട്സ്കീഡ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിര കരാറിൽ ആകും ബിദ്യയെ പഞ്ചാബ് സ്വന്തമാക്കുക. ഇഷാൻ പണ്ഡിതയെ കേരള ബ്ലാസ്റ്റേഴ്സ് അടുത്തിടെ ടീമിൽ എത്തിച്ചിരുന്നു. ഇത് ബിദ്യാസാഗർ ക്ലബ് വിടും എന്നതിന്റെ സൂചനയായുരുന്നു. ബിദ്യ ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് നേടിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 04 21 01 02 01 911

2022 ഓഗസ്റ്റിൽ ആയിരുന്നു ബിദ്യ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ അധികം അവസരം താരത്തിന് ലഭിച്ചിരുന്നില്ല. ആകെ ആറ് മത്സരങ്ങളെ ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ളൂ. സൂപ്പർ കപ്പിലുൽ ഡ്യൂറണ്ട് കപ്പിലുമാണ് ബിദ്യാ സാഗറിന് അവസരം കിട്ടിയത്. അവസരം കിട്ടിയപ്പോൾ താരം പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ബംഗളൂരു എഫ്‌സിയിൽ നിന്നായിരുന്നു ബിദ്യാസാഗർ ബ്ലാസ്റ്റേഴ്സിൽ എത്തിയത്‌. ടിഡിം റോഡ്‌ അത്‌ലറ്റിക്‌ യൂണിയൻ എഫ്‌സിയിൽ കളിജീവിതം ആരംഭിച്ച ഈ 25കാരൻ സ്‌ട്രൈക്കർ 2016ൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിക്കൊപ്പമാണ് പ്രെഫഷണൽ കരിയറിന് തുടക്കം കുറിച്ചത്.

2016-17 അണ്ടർ 18 ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ ഫൈനലിൽ എത്തിച്ചതോടെയാണ്‌ താരം ആദ്യമായി ശ്രദ്ധേയനാകുന്നത്‌. ടൂണമെന്റിൽ ആറ്‌ ഗോളുകൾ നേടിയ താരം 2018ൽ സീനിയർ ടീമിനായും അരേങ്ങേറി. രണ്ട്‌ സീസണിലായി സീനിയർ ടീമിനുവേണ്ടി 12 മത്സരങ്ങളിൽ താരം കളിച്ചു.

Picsart 23 08 29 10 53 45 473

2020ൽ ഐ ലീഗ്‌ ക്ലബ്ബ്‌ ട്രാവുവുമായി ബിദ്യാഷാഗർ കരാർ ഒപ്പിട്ടു. ഈ നീക്കം അദ്ദേഹത്തിന്റെ ഫുട്‌ബോൾ ജീവിതത്തിലെ വലിയ വഴിത്തിരിവായി. 15 മത്സരങ്ങളിൽ 12 ഗോളുകൾ നേടി. ഇതിൽ രണ്ട്‌ ഹാട്രിക്കും ഉൾപ്പെടും. ആ വർഷം ട്രാവുവിനെ മൂന്നാം സ്‌ഥാനത്തേക്ക്‌ നയിച്ചു. ആക്രമണനിരയിലെ ഈ പ്രകടനങ്ങൾ അദ്ദേഹത്തിന്‌ നിരവധി വ്യക്തിഗത അംഗീകാരങ്ങൾ നേടിക്കൊടുത്തു. ടോപ്‌ സ്‌കോറർ പുരസ്‌കാരം, ഹീറോ ഓഫ്‌ ദി സീസൺ എന്നിവയ്‌ക്കൊപ്പം ഐ ലീഗ്‌ ടീം ഓഫ്‌ ദി സീസണിൽ സ്ഥാനവും നേടിക്കൊടുത്തു.

ഐ ലീഗിലെ മിന്നുന്ന പ്രകടനത്തെതുടർന്ന്‌ അദ്ദേഹം ബംഗളൂരു എഫ്‌സിയുമായി കരാർ ഒപ്പ്‌ വച്ചു. വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ഇറങ്ങിയ താരം 11 കളികളിൽ നിന്ന് മൂന്ന്‌ ഗോളുകളും നേടി.