ഇന്ത്യൻ അണ്ടർ 17 ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ബിബിയാനോ ഫെർണാണ്ടസ് ബെംഗളൂരു എഫ്‌സി റിസർവ്‌സിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റതായി ബെംഗളൂരു എഫ്‌സി ബുധനാഴ്ച അറിയിച്ചു. ഗോവൻ സ്വദേശിയായ 46കാരനായ മുൻ മിഡ്ഫീൽഡർ മൂന്ന് വർഷത്തെ കരാറിൽ ആണ് ക്ലബിലേക്ക് എത്തിയത്.
“ബെംഗളൂരു എഫ്‌സി ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, നിങ്ങൾക്ക് അതിനോട് തർക്കിക്കാൻ കഴിയില്ല. വളരെ ശക്തമായ ഘടനയും മാനേജ്‌മെന്റും ഉള്ള ഇന്ത്യൻ ഫുട്‌ബോളിലെ ഒരു മാതൃകാ ക്ലബ്ബാണിത്, യുവ കളിക്കാർക്ക് ഏറ്റവും മികച്ച സ്ഥലമാണിത്.” തന്റെ കരാർ ഒപ്പുവെച്ച ശേഷം ബിബിയാനോ പറഞ്ഞു.
ചർച്ചിൽ ബ്രദേഴ്‌സ്, ഡെമ്പോ എസ്‌സി, സ്‌പോർടിംഗ് ക്ലബ് ഡി ഗോവ, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ബിബിയാനോ. 2017-ൽ ഇന്ത്യ അണ്ടർ 15നെ SAFF ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചു. 2018-ൽ ഇന്ത്യ അണ്ടർ 16ന്റെയും പിന്നീട് അണ്ടർ 17ന്റെയും ഭാഗമായി അദ്ദേഹം പ്രവർത്തിച്ചു.