ഇന്ത്യൻ ഫുട്ബോളിലെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കണമെങ്കിൽ എല്ലാവരും അവരുടെ ഈഗോ ഉപേക്ഷിക്കണം എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൂട്ടിയ. ഐ എസ് എല്ലും ഐ ലീഗും പ്രതിസന്ധിയിൽ ഇങ്ങനെ മുന്നോട്ട് പോകുന്നത് ശരിയല്ല. ഇരു വിഭാഗങ്ങളും ഈഗോ ഉപേക്ഷിച്ച് വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം എന്നാൽ മാത്രമേ ഫുട്ബോൾ മുന്നോട്ട് പോകു. ബൂട്ടിയ പറഞ്ഞു.
എല്ലാവർക്കും അവരുടെ ടീം രക്ഷപ്പെടണം എന്നും അവരുടെ ലീഗുകൾ രക്ഷപ്പെടണം എന്നുമേ ഉണ്ടാകു. അതിനെ കുറ്റം പറയാൻ പറ്റില്ല. എന്നാൽ മാറ്റങ്ങൾക്ക് സമയമായെന്നും ഇതുപോലെ ഇനിയും മുന്നോട്ട് പോകുന്നത് ശരിയെല്ലെന്നും ബൂട്ടിയ പറഞ്ഞു. ഐ എസ് എല്ലിലേക്ക് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും വരണമെന്നും ബൂട്ടിയ പറഞ്ഞു.
ബഗാനും ഈസ്റ്റ് ബംഗാളുമില്ലാത്ത ലീഗ് ബാഴ്സലോണയും റയലും ഇല്ലാത്ത ലാ ലിഗ പോലെ ആണെന്നും ബൂട്ടിയ പറഞ്ഞു. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഐ എസ് എല്ലിൽ എത്തിയാൽ അത് ഐ എസ് എല്ലിനു മാത്രമേ ഗുണം ചെയ്യുകയുള്ളൂ. അദ്ദേഹം കൂട്ടിച്ചേർത്തു.