“ഇത്രകാലം മെസ്സി എന്റെ ഫേവറിറ്റ്, ഇനി എന്റെ ടീം മേറ്റ്” ഡി യോങ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് സൈൻ ചെയ്ത ഡച്ച് മധ്യനിര താരം ഡി യോങ്ങിനെ ഔദ്യോഗികമായി ക്ലബിൽ അവതരിപ്പിച്ചു. ഇന്നലെ ആയിരുന്നു ആദ്യമായി ബാഴ്സലോണയിൽ ഡി യോങ്ങ് ബാഴ്സലോണ താരമായി എത്തിയത്. തന്റെ കാത്തിരിപ്പിന് അവസാനമായെന്നും താൻ ബാഴ്സലോണ താരമായി എന്നതിൽ സന്തോഷവാനാണെന്നും ഡി യോങ് പറഞ്ഞു.

ബാഴ്സലോണയിൽ കളിക്കുക എന്നത് വളരെ ചെറുപ്പത്തിൽ തൊട്ട് തനിക്കുള്ള ആഗ്രഹമായിരുന്നു. അത് പൂർത്തിയായി. അയാക്സിനും ബാഴ്സലോണയ്ക്കും ഒരേ ശൈലിയാണ്. അതുകൊണ്ട് തന്നെ ബാഴ്സലോണയിൽ പെട്ടെന്ന് തന്റെ മികവിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി യോങ് പറഞ്ഞു.

മെസ്സിക്ക് ഒപ്പം കളിക്കാൻ ആകും എന്നതിൽ സന്തോഷമുണ്ട് എന്നും ഡി യോങ് പറഞ്ഞു. ഇത്രകാലം മെസ്സി ആയിരുന്നു തന്റെ ഫേവറിറ്റ് താരം ഇപ്പോൾ അതേ മെസ്സി തന്റെ ടീം മേറ്റ് ആയിരിക്കുകയാണ്. ഡി യോങ്ങ് പറഞ്ഞു.