ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സി ഡൽഹി ഡൈനാമോസ് പോരാട്ടത്തിന്റെ ലൈനപ്പ് അറിയാം. ബെംഗളുരുവിന്റെ മലയാളി താരം റിനോ ആന്റോ സീസണിൽ ആദ്യമായി സ്റ്റാർട്ട് ചെയ്യും. ഡൽഹി ഡൈനാമോസ് നിരയിൽ വിദേശ ഗോൾ കീപ്പർ ഫ്രാൻസിസ്കോ ഡോറോന്സറോ ബെഞ്ചിൽ എത്തിയിട്ടുണ്ട്. അപരാജിതരായി കുതിക്കുന്ന ബെംഗളൂരുവിലെ പിടിച്ചു കെട്ടാനാണ് ബെംഗളൂരുവിൽ ഇന്ന് ഡൽഹി ഇറങ്ങുന്നത്. കാൾസ് ക്വാഡ്രാട്നു വേണ്ടി എറിക്ക് പാർത്താലു ബെഞ്ചിൽ എത്തിയിട്ടുണ്ട്. ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ബ്ലൂ ജേഴ്സിയിലെ 150 മത്സരമാണെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.