ബെംഗളൂരു എഫ്‌സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉദ്ഘാടന മത്സരത്തിനിടെയുണ്ടായ ഖേദകരമായ സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിച്ചു കൊണ്ട് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇന്നലെ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ ഐബാനേ അധിക്ഷേപിക്കുന്ന റയാൻ വില്യംസിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. വംശീയമായ അധിക്ഷേപമായി കണക്കാക്കപ്പെടുന്ന രീതിയിൽ ഉള്ള റയാൻ വില്യംസിന്റെ പെരുമാറ്റം ഏറെ ചർച്ചകൾ ഫുട്ബോൾ ലോകത്ത് ഉണ്ടാക്കുന്നുണ്ട്.
ബംഗളൂരു എഫ്‌സി കളിക്കാരൻ അപമര്യാദയായി പെരുമാറിയതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും ഞങ്ങളുടെ ക്ലബിലും സ്‌പോർട്‌സിലും വംശീയവും അപകീർത്തികരവുമായ പെരുമാറ്റത്തിന് ഒട്ടും ഇടമില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വം
ശീയത, വിവേചനം, അനാദരവ് എന്നിവയ്ക്ക് ഫുട്ബോൾ മൈതാനത്തോ മറ്റെവിടെയെങ്കിലുമോ സ്ഥാനമില്ല. ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്. അധികാരികൾ ഈ വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും ഉചിതമായി പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഉചിതമായ നടപടിയെടുക്കാൻ ബെംഗളൂരു എഫ്‌സിയിലെ ഞങ്ങളുടെ നല്ല സഹപ്രവർത്തകരോടും ഞങ്ങൾ ആവശ്യപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞു.
"Kick out racism
#NoToRacism #EndRacism #bfcplayer #KBFCBFC #KeralaBlasters #ISL10 pic.twitter.com/iPgCkcT4PH— KARTHIK KS (@RudraTrilochan) September 21, 2023