“ബെംഗളൂരു എഫ് സി കണ്ടീരവ സ്റ്റേഡിയം വിട്ടാൽ അത് ഇന്ത്യൻ ഫുട്ബോളിന് നഷ്ടം” – ജിങ്കൻ

Photo: Goal.com
- Advertisement -

ബെംഗളൂരു എഫ് സി സ്വന്തം നാട്ടിലെ സ്റ്റേഡിയം വിട്ട് പൂനെയിലേക്ക് പോകേണ്ടി വരുമെന്ന അവസ്ഥ ദയനീയം ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ക്ലബുകൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ മാറ്റിവെച്ച് സംസാരിക്കേണ്ട സമയമാണ് ഇതെന്നും ബെംഗളൂരു ക്ലബ് കണ്ടീരവ വിടേണ്ടി വന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ വലിയ നഷ്ടമാണെന്നും ജിങ്കൻ പറഞ്ഞു. നിയമ പ്രശ്നങ്ങൾ ഉള്ളതിനാൽ കണ്ടീരവ വിട്ട് പൂനെയിലേക്ക് പോകാൻ ഒരുങ്ങുകയാണ് ബെംഗളൂരു എഫ് സി ഇപ്പോൾ.

താൻ എന്നും കണ്ടീരവ സ്റ്റേഡിയത്തിൽ കളിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു എന്നും അവിടെയുള്ള അന്തരീക്ഷം എല്ലാ മത്സരങ്ങളെയും ഗംഭീര അനുഭവമാക്കി മാറ്റിയിരുന്നെന്നും ജിങ്കൻ പറഞ്ഞു. ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്താൻ ആകണമെന്നും. എങ്ങനെയെങ്കിലും ബെംഗളൂരു എഫ് സി ബെംഗളൂരുവിൽ തന്നെ കളിക്കും എന്ന് ഉറപ്പിക്കണം എന്നും ഇന്ത്യൻ സെന്റർ ബാക്ക് പറഞ്ഞു.

Advertisement