പി വി സിന്ധുവിന് വമ്പൻ സ്വീകരണം ഒരുക്കാൻ കേരള ഒളിമ്പിക് അസോസിയേഷൻ

- Advertisement -

കഴിഞ്ഞ മാസം സ്വിറ്റ്സർലാന്റിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ലോക ചാമ്പ്യനായ പി വി സിന്ധുവിന് ഒരു വമ്പൻ സ്വീകരണം ഒരുക്കുകയാണ് കേരള ഒളിമ്പിക് അസോസിയേഷൻ. ഒക്ടോബർ ഒമ്പതിന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാകും സ്വീകരണം നടത്തുക. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കായിക മന്ത്രി ഇ പി ജയരാജൻ, ധനകാര്യ മന്ത്രി തോമസ് ഐസക് എന്നിവരൊക്കെ ചടങ്ങിന്റെ ഭാഗമാകും.

ഒളിമ്പിക് അസോസിയേഷന്റെ വകയായി 10 ലക്ഷം രൂപയുടെ കാഷ് അവാർഡ് ഈ ചടങ്ങി പി വി സിന്ധുവിന് നൽകും. ഒക്ടോബർ 8ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന സിന്ധുവിന് വിമാനത്താവളത്തിൽ വാദ്യ മേളങ്ങളോടെയുള്ള സ്വീകരണം ഒരുക്കാനും ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്‌. ഒക്ടോബർ 9ന് ഉച്ചയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് തുറന്ന ജീപ്പിൽ ഘോഷയാത്ര ആയാകും സിന്ധുവിനെ ചടങ്ങിലേക്ക് ആനയിക്കുക.

Advertisement