വിജയം അന്വേഷിച്ച് ബെംഗളൂരു ഇന്ന് ജംഷദ്പൂരിന് മുന്നിൽ

Newsroom

ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിലെ 36-ാം മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. ഈ സീസണിൽ ഒരു തവണ മാത്രം തോറ്റ ഓവൻ കോയിലിന്റെ ടീം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. സീസണിലെ ആദ്യ മത്സരം മുതൽ ബെംഗളൂരു എഫ്‌സിക്ക് ജയിക്കാനായിട്ടില്ല. അതു കൊണ്ട് തന്ന് ഇന്ന് വിജയമാകും ബെംഗളൂരു ലക്ഷ്യമുടുന്നത്.

വെറും അഞ്ച് പോയിന്റുമായി ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണ് ബെംഗളൂരു എഫ്‌സി ഇപ്പോൾ ഉള്ളത്. അവരുടെ ഓപ്പണിംഗ് ഗെയിം വിജയിച്ചതിന് ശേഷം ബെംഗളൂരു അവരുടെ തുടർന്നുള്ള ആറ് ഗെയിമുകളിൽ ഒരു വിജയിച്ചില്ല. നാല് തവണ തോൽക്കുകയും രണ്ട് തവണ സമനില നേടുകയും ചെയ്തു.