ഛേത്രി പെനാൾട്ടി നഷ്ടമാക്കി, ബെംഗളൂരു ഹൈദരാബാദ് മത്സരം സമനിലയിൽ

20201107 153742
Credit: Twitter
- Advertisement -

ഐ എസ് എല്ലിനായുള്ള സന്നാഹ മത്സരത്തിൽ ബെംഗളൂരു എഫ് സിയും ഹൈദരാബാദ് എഫ് സിയും സമനിലയിൽ പിരിഞ്ഞു. ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി പെനാൾട്ടി നഷ്ടപ്പെടുത്തി ഇല്ലായിരുന്നു എങ്കിൽ ബെംഗളൂരു എഫ് സിക്ക് വിജയം നേടാമായിരുന്നു. വുങ്യമിന്റെ ഗോളിൽ ആദ്യ പകുതിയിൽ ബെംഗളൂരു സി ആണ് ആദ്യം ലീഡ് എടുത്തത്.

ആദ്യ പകുതിയിൽ ലീഡ് ഇരട്ടിയാക്കാൻ ഒരു പെനാൾട്ടിയിലൂടെ ബെംഗളൂരു എഫ് സിക്ക് അവസരം ലഭിച്ചു എങ്കിലും ഛേത്രിയുടെ കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഹൈദരാബാദ് സമനില കണ്ടെത്തി. സാന്റാന ആണ് ഹൈദരാബാദിനായി ഗോൾ നേടിയത്. ബെംഗളൂരു എഫ് സിക്കായി ആദ്യ ഇലവനിൽ മലയാളി താരങ്ങളായ ആശിഖും ലിയോൺ അഗസ്റ്റിനും ഇറങ്ങിയിരുന്നു.

Advertisement