നൗഷാദ് മൂസയുടെ കീഴിൽ ബെംഗളൂരു ഇന്ന് ആദ്യ മത്സരത്തിനായി ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. പരിശീലകൻ കാർലെസിനെ പുറത്താക്കിയ ശേഷമുള്ള ബെംഗളൂരു എഫ് സിയുടെ ആദ്യ മത്സരമാണിത്. താൽക്കാലിക പരിശീലകനായ നൗഷാദ് മൂസ ആകും ബെംഗളൂരു എഫ് സിയെ നയിക്കുക. അവസാന നാലു വർഷത്തോളമായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉള്ള പരിശീലകനാണ് നൗഷാദ് മൂസ.

അവസാന മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ബെംഗളൂരു എഫ് സി വിജയ വഴിയിൽ എത്താൻ ആകുമെന്ന പ്രതീക്ഷയിലാകും. അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ നിറം മങ്ങി നിൽക്കുകയാണ് മുൻ ചാമ്പ്യൻസ്. മറുവശത്ത് ഉള്ള ഈസ്റ്റ് ബംഗാൾ നല്ല ഫോമിലാണ്. അവസാന നാലു മത്സരങ്ങളിൽ ടീം പരാജയം അറിഞ്ഞിട്ടില്ല. പുതിയ സൈനിംഗ് ബ്രൈറ്റിന്റെ പ്രകടനമാകും എല്ലാവരും ഈസ്റ്റ് ബംഗാളിൽ ഉറ്റു നോക്കുന്നത്. അവസാന മത്സരത്തിൽ ഒരു അത്ഭുത ഗോൾ നേടാൻ ബ്രൈറ്റിനായിരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.