ഇന്ന് എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡിന് എതിരെ

വിജയ വഴിയിലേക്ക് തിരികെ എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിനെ നേരിടും. എഫ് എ കപ്പിലെ പോരാട്ടത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡിന് എതിരെ വരുന്നത്. ലീഗ് കപ്പ് സെമി മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്‌. വലിയ മത്സരങ്ങൾ മുന്നിൽ ഉള്ളതിനാൽ വലിയ മാറ്റങ്ങളുമായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുക.

ഒഡിയോൻ ഇഗാളോ, ലിംഗാർഡ് തുടങ്ങിയവർ എല്ലാം കളത്തിൽ ഇറങ്ങും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. എന്നാൽ യുവ താരങ്ങളായ ഫകുണ്ടോ പെലസ്ട്രി, അമദ് ദിയാലോ എന്നിവർ ഉണ്ടാകില്ല. പെലസ്ട്രിക്ക് കൊറോണ സ്ഥിരീകരിച്ചതാണ് താരത്തിന്റെ അരങ്ങേറ്റം വൈകാനുള്ള കാരണം. അമദ് ദിയാലോ കഴിഞ്ഞ ദിവസം മാത്രമാണ് യുണൈറ്റഡ് ടീമിനൊപ്പം ചേർന്നത്. ടീമിനൊപ്പം പരിശീലനങ്ങൾ നടത്തി പതിയെ മാത്രമെ താരത്തെ ഫസ്റ്റ് ടീമിലേക്ക് യുണൈറ്റഡ് കൊണ്ടുവരികയുള്ളൂ‌. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക‌