“ആരാധകർ ഗോളടിക്കാറില്ല, തോറ്റത് പിച്ചിൽ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോടല്ല” – ബെംഗളൂരു കോച്ച്

Newsroom

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയോട് പരാജയപ്പെടാ‌ൻ കാരണം പിച്ചിലെ പ്രകടനം ആണെന്നും അല്ലാതെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലെ ആരാധകരോടെല്ല എന്നും ബെംഗളൂരു മാനേജർ സിമോൺ ഗ്രേസൺ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ഇന്ന് ഹൗസ് ഫുൾ ആയിരുന്നു‌. ആരാധകരുടെ കൂവി വിളികളും ചാന്റ്സും ബെംഗളൂരു എഫ് സിയെ സമ്മർദ്ദിലാക്കിയോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഗ്രേസൺ.

ബ്ലാസ്റ്റേഴ്സ് 23 09 22 01 10 00 716

ആരാധകരോടല്ല ഞങ്ങൾ തോറ്റത്. പിച്ചിൽ നടത്തിയ മോശം പ്രകടനം കൊണ്ടാണ്‌. അതിൽ ആരാധകർക്ക് പങ്കില്ല. താൻ ആരാധകർ ഇതുവരെ ഗോളടിക്കുന്നത് കണ്ടിട്ടില്ല എന്നും കളി പിച്ചിലാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു എഫ് സി ഇന്ന് നല്ല പ്രകടനമല്ല ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. രണ്ടാം പകുതി തുടങ്ങിയതും മോശം രീതിയിൽ ആയിരുന്നു‌. പിന്നെ രണ്ട് ഡിഫൻസീവ് പിഴവുകളും വന്നു‌. പ്രകടനം ഏറെ മെച്ചപ്പെടേണ്ടതുണ്ട്‌ അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചത്‌