രണ്ടാം സെമിയിൽ ഇന്ന് എ ടി കെ കൊൽക്കത്ത ബെംഗളൂരുവിനെതിരെ

- Advertisement -

ഐ എസ് എല്ലിലെ രണ്ടാം സെമി ഫൈനലിൽ ഇന്ന് ബെംഗളൂരു എഫ് സി എ ടി കെ കൊൽക്കത്തയെ നേരിടും. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാകും പോരാട്ടം നടക്കുക. സീസണിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് എ ടി കെ സെമിയിലേക്ക് എത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെമി വരെ എത്തിയ എ ടി കെ ഫൈനൽ തന്നെയാകും ലക്ഷ്യം വെക്കുന്നത്.

ബെംഗളൂരു ഐ എസ് എല്ലിൽ ഇത് തുടർച്ചയായ മൂന്നാം വർഷമാണ് സെമി ഫൈനലിൽ എത്തുന്നത്. ഇത്തവണ ലീഗിൽ മൂന്നാം സ്ഥാനത്തായിരുന്നു ബെംഗളൂരു ഫിനിഷ് ചെയ്തത്. നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു ആ കിരീടം നിലനിർത്താൻ ആകും ലക്ഷ്യമിടുന്നത്. സ്വന്തം ഹോം ഗ്രൗണ്ടിലെ മികച്ച റെക്കോർഡ് തുണയാകും എന്നും ബെംഗളൂരു കരുതുന്നു. അറ്റാക്കിംഗിലെ പ്രശ്നങ്ങൾ ആകും ബെംഗളൂരുവിന്റെ ആശങ്ക. ഛേത്രി അല്ലാതെ ഗോളടിക്കാൻ ബെംഗളൂരുവിന് ആളില്ല.

എ ടി കെയുടെ അറ്റാക്ക് മികച്ച ഫോമിൽ ആണ്. ബെംഗളൂരുവിനെതിരെ ഈ സീസണിൽ നടത്തിയ പ്രകടനങ്ങളും എ ടി കെയ്ക്ക് പ്രതീക്ഷ നൽകും. രാത്രി 7.30നാകും മത്സരം.

Advertisement