കേരള പ്രീമിയർ ലീഗിലെ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന്

- Advertisement -

കേരള പ്രീമിയർ ലീഗിലെ സെമി ഫൈനലുകൾ ഇന്ന് നടക്കും. രണ്ട് സെമി ഫൈനലുകളുടെയും ആദ്യ പാദ മത്സരം ഇന്നാകും നടക്കുക. ആദ്യ സെമിയിൽ കേരള പോലീസും ഗോകുലം കേരള എഫ് സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തി വെച്ച് നടക്കുന്ന മത്സരം വൈകിട്ട് 4 മണിക്കാണ് ആരംഭിക്കുന്നത്. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് ഗോകുലം സെമിയിലേക്ക് എത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ആകെ ഒരു പരാജയം മാത്രമേ ഗോകുലം നേരിട്ടിട്ടുള്ളൂ. തുടർച്ചയായി മൂന്നാം വർഷവും കെ പി എല്ലിൽ ഫൈനലിൽ എത്തുകയാകും ഗോകുലത്തിന്റെ ലക്ഷ്യം. ഗ്രൂപ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് കേരള പോലീസ് സെമിയിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാകും അവർ ലക്ഷ്യമിടുന്നത്.

രണ്ടാം സെമി തിരൂരിൽ വെച്ചാണ് നടക്കുന്നത്. അവിടെ സാറ്റ് തിരൂരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് പോരാട്ടം. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാർ ആയിരുന്നു സാറ്റ്. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. ഇരു ക്ലബുകളും ആദ്യ കെ പി എൽ ഫൈനലാണ് ലക്ഷ്യമിടുന്നത്.

Advertisement