ബെംഗളൂരു എഫ് സിക്ക് ബ്രസീലിൽ നിന്ന് ഒരു സെന്റർ ബാക്ക്

20210706 175048

ഐ എസ് എൽ ക്ലബായ ബെംഗളൂരു എഫ് സി ഒരു സെന്റർ ബാക്കിനെ കൂടെ സൈൻ ചെയ്തു. ബ്രസീലിയൻ പ്രതിരോധ താരം അലൻ ഹെൻ‌റിക് കോസ്റ്റ ആണ് ബെംഗളൂരു എഫ് സിയിൽ എത്തുന്നത്. ബ്രസീലീലെ രണ്ടാം ഡിവിഷൻ ക്ലബായ അവ ഫുട്ബോൾ ക്ലബിൽ നിന്നാണ് അലൻ ബെംഗളൂരുവിൽ എത്തുന്നത്. മുപ്പതുകാരനായ താരം രണ്ട് വർഷത്തെ വായ്പാ കരാറിൽ ഒപ്പുവെച്ചതായി ബെംഗളൂരു എഫ്‌സി ചൊവ്വാഴ്ച അറിയിച്ചു. 

കഴിഞ്ഞ ദിവസം ഗബോണീസ് പ്രതിരോധ താരം യൊരണ്ടു മുസാവു-കിംഗിനെയും ബെംഗളൂരു എഫ് സി സൈൻ ചെയ്തിരുന്നു. ഇരുവരും ആയിരിക്കും എ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സിയുടെ ഡിഫൻസ് കൂട്ടുകെട്ട്. പാൽമെരസ്, ഇന്റർനാഷണൽ, കൊരിറ്റിബ തുടങ്ങിയ പ്രമുഖ ലാറ്റിനമേരിക്കൻ ക്ലബുകളുടെ ഒക്കെ ഭാഗമായിട്ടുള്ള താരമാണ് അലൻ.

“ബെംഗളൂരു എഫ്‌സിക്ക് വേണ്ടി ഒപ്പുവെച്ചതിൽ ഞാൻ സന്തുഷ്ടനാണ്, ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് എനിക്ക് നല്ല പ്രതീക്ഷയുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച് എനിക്ക് കൂടുതൽ അറിയില്ലായിരുന്നു, പക്ഷെ എനിക്ക് ഇവിടെ കളിച്ച സുഹൃത്തുക്കളുണ്ട്, അവർക്ക് വളരെ മികച്ച കാര്യങ്ങൾ മാത്രമേ ഇന്ത്യയെ കുറിച്ച് പറയാനുള്ളൂ” കോസ്റ്റ കരാർ ഒപുവെച്ച ശേഷം പറഞ്ഞു

Previous articleസിംബാ‍ബ്‍വേ ടീമിലും കൊറോണ ഭീതി, ഷോൺ വില്യംസും ക്രെയിഗ് ഇര്‍വിനും ഐസൊലേഷനിലേക്ക്
Next articleകേരള യുണൈറ്റഡിനെ നയിക്കാൻ ബിനോ ജോർജ്ജ് എത്തുന്നു