ബെംഗളൂരു എഫ് സിക്ക് തകർപ്പൻ മൂന്നാം ജേഴ്സി

പുതിയ സീസണായുള്ള മൂന്നാം ജേഴ്സിയും ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ മൂന്നാം ജേഴ്സിയാണ് ഇന്നലെ പുറത്തിറങ്ങിയത്. പച്ച നിറത്തിൽ ഉള്ള കിറ്റിന് തകർപ്പൻ സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. 2499 രൂപ വിലയുള്ള ജേഴ്സി ഇന്നലെ മുതൽ ബെംഗളൂരു ഓൺലൈൻ വിൽപ്പന ആരംഭിച്ചു.

നേരത്തെ ഹോം ജേഴ്സിയും എവേ ജേഴ്സിയും ബെംഗളൂരു എഫ് സി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു പ്യൂമ ബെംഗളൂരു എഫ് സിയുടെ കിറ്റ് സ്പോൺസേഴ്സ് ആയി എത്തിയത്.

Previous articleഐ.പി.എൽ ലേലം ഇത്തവണ കൊൽക്കത്തയിൽ വെച്ച്
Next articleപൊള്ളാർഡിന്റെ വെടിക്കെട്ടും മറികടന്ന് ഗയാന ആമസോൺ കരീബിയൻ ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു