ഐ എസ് എൽ സീസൺ അവസാനത്തിൽ ടീമിനെ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ബെംഗളൂരു എഫ് സി. ജമൈക്കയിൽ നിന്ന് ഒരു യുവ സ്ട്രൈക്കറെ ആണ് ബെംഗളൂരു സ്വന്തമാക്കിയിരിക്കുന്നത്. ജമൈക്കൻ ദേശീയ താരമായ കിവോൺ ഫ്രാറ്റർ ആണ് ബെംഗളൂരുവുമായി കരാർ ഒപ്പുവെച്ചത്. പരിക്ക് കാരണം ഇനി സീസണിൽ കളിക്കാൻ ആവില്ല എന്ന് ഉറപ്പായ റാഫേൽ അഗസ്റ്റോയ്ക്ക് പകരക്കാരനായാണ് ഫ്രാറ്റർ ടീമിൽ എത്തുന്നത്.
25കാരനായ താരം അമേരിക്കൻ ക്ലബായ ന്യൂ മെക്സികോ യുണൈറ്റഡിൽ നിന്നാണ് ചെറിയ കാലയളവിലേക്ക് ബെംഗളൂരുവിൽ എത്തിയിരിക്കുന്നത്. കൊളരാഡോ സ്പ്രിംഗ്സ്, ഹാർബർ വ്യൂ, ഫീനിക്സ് റൈസിംഗ് എന്നീ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. നേരത്തെ ജമൈക്കൻ താരമായ ദെഷോർൺ ബ്രൗണിനെയും ബെംഗളൂരു എഫ് സി സ്വന്തമാക്കിയിരുന്നു.