കോസ്റ്ററിക്കൻ താരം അകോസ്റ്റ വീണ്ടും ഈസ്റ്റ് ബംഗാളിലേക്ക്

- Advertisement -

കഴിഞ്ഞ സീസണ ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ടായിരുന്ന വിദേശ സെന്റർ ബാക്ക് അകോസ്റ്റ വീണ്ടും ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങിയെത്തുന്നു. ടീം വിട്ട മാർട്ടിൻ ക്രെസ്പിക്ക് പകരക്കാരനായാകും അകോസ്റ്റ ഈസ്റ്റ് ബംഗാൾ ടീമിൽ എത്തുക. ഇപ്പോൾ റിലഗേഷൻ ഭീഷണിയിൽ ഉള്ള ഈസ്റ്റ് ബംഗാൾ എങ്ങനെയെങ്കിലും ടീമിനെ പോയന്റ് ടേബിളിൽ മുന്നോട്ട് കൊണ്ടുവരാൻ ശ്രമിക്കുകയാണ്‌. ഇപ്പോൾ ലീഗിൽ പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ ഉള്ളത്.

കോസ്റ്ററിക്കൻ രാജ്യാന്തര താരമായിരുന്ന ജോണി അകോസ്റ്റ കഴിഞ്ഞ സീസണിൽ വൻ തുകയ്ക്ക് ആയിരുന്നു ഈസ്റ്റ ബംഗാളിൽ എത്തിയത്‌. കഴിഞ്ഞ ലോകകപ്പിൽ കോസ്റ്ററിക്കൻ ഡിഫൻസിൽ കളിച്ചിരുന്ന താരമാണ് അകോസ്റ്റ. എന്നാൽ ഈസ്റ്റ് ബംഗാളിന്റെ ഡിഫൻസിൽ അത്ര മികച്ച പ്രകടനം ഈ വെറ്ററൻ താരത്തിന് കഴിഞ്ഞ സീസണിൽ നടത്താൻ ആയിരുന്നില്ല.

Advertisement