വീണ്ടും വിജയവുമായി ബെംഗളൂരു എഫ് സി, ലീഗിൽ ബെംഗളൂരു രണ്ടാമത് എത്തി

- Advertisement -

സ്വന്തം ഹോം ഗ്രൗണ്ടിലെ ഗംഭീര ഫോം ബെംഗളൂരു എഫ് സി തുടരുന്നു. ഇന്ന് ജംഷദ്പൂരിനെതിരെയാണ് ബെംഗളൂരു വിജയിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം. ഇതാദ്യമായാണ് ബെംഗളൂരുവിൽ വെച്ച് ജംഷദ്പൂർ പരാജയപ്പെടുന്നത്. തികച്ചും ഏകപക്ഷീയ പ്രകടനമാണ് ഇന്ന് ബെംഗളൂരുവിൽ നിന്ന് കണ്ടത്.

എറിക് പാർതാലുവും ക്യാപ്റ്റൻ സുനിൽ ഛേത്രിയുമാണ് ബെംഗളൂരു എഫ് സിക്കു വേണ്ടി ഇന്ന് ഗോളുകൾ നേടിയത്. സുനിൽ ഛേത്രിക്ക് ഈ ഗോളോടെ സീസണിൽ എട്ടു ഗോളുകളായി. മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ മലയാളി താരം ആശിഖ് കുരുണിയനാണ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായത്. ജയത്തോടെ ബെംഗളൂരു എഫ് സിക്ക് ലീഗിൽ 22 പോയന്റായി.

Advertisement