ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയെ ഇന്ന് എഫ് സി ഗോവ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി ഗോവയുടെ വിജയം. തുടക്കത്തിൽ പിറകിൽ പോയ ശേഷമാണ് പൊരുതിക്കൊണ്ട് ഗോവ വിജയത്തിലേക്ക് കുതിച്ചത്. രണ്ടാം മിനിറ്റിൽ ശിവാൾഡോ നേടിയ ഗോളിൽ ബംഗളൂരു ആണ് ലീഡ് എടുത്തത്. അവർക്ക് മികച്ച തുടക്കമായിരുന്ന ലഭിച്ചത്.
പക്ഷേ തുടക്കത്തിലെ നിരാശയിൽ മിന്ന് തിരിച്ചു വരാൻ ഗോവക്കായി. 22 മിനിറ്റിൽ ഒനായിന്ത്യ ഗോവക്ക് സമനില നൽകി. 1-1 എന്ന നിലയിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സുരേഷ് ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയത് ബംഗളൂരു എഫ്സിക്ക് വലിയ തിരിച്ചടിയായി.
81ആം മിനിറ്റിൽ ബോറിംഗ് സിംഗിലൂടെ എഫ്സി ഗോവ ലീഡും വിജയവും ഉറപ്പിച്ചു. ഈ വിജയത്തോടെ 36 പോയിന്റുമായി ഗോവ മൂന്നാംസ്ഥാനത്തേക്ക് എത്തി. ബംഗളൂരു 21 പോയിന്റുമായി എട്ടാമത് നൽകുകയാണ്. അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് ഈ പരാജയം.