ഐ എസ് എല്ലിൽ ആകെ രണ്ടു ഗോളുകൾ മാത്രമെ നിശു കുമാർ ഇതുവരെ നേടിയിട്ടുള്ളൂ. എങ്കിലും നാളെ ഗോൾ നേടുകയാണെങ്കിൽ നിശു ആഹ്ലാദിക്കുമോ ഇല്ലയോ എന്ന ചോദ്യം മാധ്യമങ്ങളിൽ നിന്ന് ഉയർന്നു. നാളെ നിശുവിനെ നിശു കുമാർ ആക്കി മാറ്റിയ ബെംഗളൂരു എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സും നിശുവും ഇറങ്ങുന്നത്. പൊതുവെ ഫുട്ബോളിൽ താരങ്ങൾ തന്റെ മുൻ ക്ലബിനെതിരെ ഗോളടിച്ചാൽ ആഹ്ലാദിക്കാറില്ല.
എന്നാൽ താൻ ഗോളടിക്കുക ആണെങ്കിൽ ആഹ്ലാദിക്കും എന്ന് നിശു കുമാർ പറഞ്ഞു. ബെംഗളൂരു എഫ് സി തന്നെ താനാക്കി മാറ്റിയ ക്ലബാണ്. ആ ക്ലബിനോട് തനിക്ക് എപ്പോഴും നന്ദിയും ഉണ്ടാകും. എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആണ് തന്റെ ക്ലബ്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായാണ് താൻ പ്രയത്നിക്കുന്നത് എന്നും നിശു പറഞ്ഞു. ബെംഗളൂരു എഫ് സി വിടുക എന്നത് താൻ എടുത്ത വലിയ തീരുമാനം ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വലിയ ക്ലബാണ് എന്നും ഇവിടെ താൻ അതീവ സന്തോഷവാനാണ് എന്നും നിശു കുമാർ പറഞ്ഞു.