ഇന്ന് ഐ എസ് എല്ലിൽ ബെംഗളൂരു – ഗോവ പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ സീസണിലെ മൂന്നാം മത്സരത്തിൽ ഇന്ന് ബംഗളൂരിലെ എഫ് സിയും എഫ് സി ഗോവയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ സെമി വരെ എത്തിയ ടീമുകളാണ് എഫ് സി ഗോവയും ബെംഗളൂരു എഫ് സിയും. കഴിഞ്ഞ തവണ ഐ എസ് എൽ ലീഗ് ഘട്ട ചാമ്പ്യന്മാരായ എഫ് സി ഗോവ നിറയെ മാറ്റങ്ങളുമായി ഒരു പുതിയ ടീമായാണ് വരുന്നത്. പരിശീലകൻ ലൊബേരയും അവരുടെ മികച്ച താരങ്ങളിൽ ഭൂരിഭാഗവും ക്ലബ് വിട്ട് പോയി.

ഇപ്പോൾ ജുവാൻ ഫെറാണ്ടോ ആണ് ഗോവയെ പരിശീലിപ്പിക്കുന്നത്. ഒപ്പം ഒരുപാട് പുതിയ താരങ്ങളും ടീമിൽ എത്തി. ഗോവയ്ക്ക് അത്ര മികച്ച റെക്കോർഡ് ഉള്ള ടീമല്ല ബെംഗളൂരു. ബെംഗളൂരുവൊനെതിരെ ഏഴു മത്സരങ്ങൾ കളിച്ചപ്പോൾ ആകെ ഒരു മത്സരം മാത്രമാണ് ഗോവ ജയിച്ചത്. അഞ്ചു തവണ പരാജയപ്പെടുകയും ചെയ്തു. എന്നാൽ ആ ചരിത്രം മാറ്റാൻ ആണ് ഗോവ ഉദ്ദേശിക്കുന്നത്. ഐ എസ് എല്ലിൽ ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ കളിക്കാൻ സാധിക്കുന്ന ഒരേയൊരു ടീമുമാണ് ഗോവ.

ബെംഗളൂരു എഫ് സിയിലും മാറ്റങ്ങൾ ഉണ്ട്. ഒരു കിരീടം നേടാൻ ആവാതെ കടന്നു പോയ വർഷമായിരുന്നു ബെംഗളൂരു എഫ് സിക്ക് കഴിഞ്ഞ സീസൺ. കഴിഞ്ഞ തവണ അറ്റാക്ക് ആയിരുന്നു ബെംഗളൂരുവിന്റെ പ്രശ്നം. അതിന് പരിഹാരം കണ്ടെത്താൻ ആകും അവരുടെ ശ്രമം. ഇത്തവണ മൂന്ന് മലയാളി താരങ്ങൾ ബെംഗളൂരു എഫ് സിയിൽ ഉണ്ട്. ആശിഖും ലിയോൺ അഗസ്റ്റിനും ഒപ്പം യുവ ഗോൾക്കീപ്പർ ശാരോണുമാണ് ബെംഗളൂരു എഫ് സിയിൽ ഉള്ള മലയാളികൾ.

ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. തത്സമയം സ്റ്റാർ നെറ്റ്വർക്കിൽ കാണാം.