ചർച്ചിലിന് എതിരെയും വിജയം, ചെന്നൈ സിറ്റി അഞ്ചാം സ്ഥാനത്ത്

- Advertisement -

ഐലീഗിൽ ചെന്നൈ സിറ്റിക്ക് തുടർ വിജയം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ ആണ് പരാജയപ്പെടുത്തിയത്. ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈ സിറ്റിയുടെ വിജയം. കളിയുടെ അവസാന അഞ്ചു മിനുട്ടിലാണ് കളിയിലെ മൂന്നു ഗോളും പിറന്നത്.

ആദ്യം 85ആം മിനുട്ടിൽ കറ്റ്സുമി യുസയിലൂടെ ചെന്നൈ സിറ്റി ലീഡ് എടുത്തു. എന്നാൽ തൊട്ടടുത്ത നിമിഷം ഗോൾ വല കുലുക്കി കൊണ്ട് ലാൽഹമ്പുയിമ ചർച്ചിലിന് സമനില നേടിക്കൊടുത്തു. വിജയം കൈവിട്ടു എന്ന് കരുതിയ ചെന്നൈയ്ക്ക് ആശ്വാസമായി 90ആം മിനുട്ടിൽ മുസാംഗുവിന്റെ ബൂട്ടിൽ നിന്നും വിജയ ഗോൾ പിറന്നു. ചെന്നൈ സിറ്റിയുടെ ലീഗിലെ നാലാം വിജയമാണിത്. 10 മത്സരങ്ങളിൽ നിന്ന് 14പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈ സിറ്റി ഇപ്പോൾ ഉള്ളത്.

Advertisement