കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വൈരികൾ ആണ് ബെംഗളൂരു എഫ് സി. പക്ഷെ ഇതുവരെ അവർക്കെതിരെ വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത് ബെംഗളൂരു എഫ് സിക്ക് എതിരായ ആദ്യ വിജയമാകും. ഇന്ന് ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടായ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.
സ്റ്റേഡിയം ബെംഗളൂരുവിന്റെ ആണെങ്കിലും കണ്ടീരവ ഹോൻ ഗ്രൗണ്ടാക്കി മാറ്റാൻ ഉറച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇറങ്ങിയിരിക്കുന്നത്. അവർ ഇൻ സ്റ്റേഡിയത്തിൽ മഞ്ഞ ജേഴ്സി ആയി നിറക്കും. ആരാധകരുടെ ആവേശം കളിക്കാർ കൂടെ ഉൾക്കൊണ്ടാൽ നല്ലൊരു മത്സരം തന്നെ കാണാൻ ഫുട്ബോൾ ആരാധകർക്കാകും.
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിൽ ഇതിനു മുമ്പ് നാലു തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ മൂന്ന് തവണയും കേരള ബ്ലാസ്റ്റേഴ്സ് പരാജപ്പെടുകയായിരുന്നു. ഒരിക്കൽ സമനിലയാവുകയും ചെയ്തു. ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകില്ല. ലീഗിൽ ആദ്യ ദിവസം ജയിച്ചതിനു ശേഷം കേരളത്തിനു ജയിക്കാൻ ആയിട്ടില്ല.
ഒരുപാട് പരിക്ക് ഉള്ളതും ബ്ലാസ്റ്റേഴ്സിന് പ്രശ്നമാണ്. ഇന്ന് ആര് ഡിഫൻസിൽ ഇറങ്ങും എന്നത് തന്നെയാകും പ്രധാന ചോദ്യം. ജൈറോ ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ടീം വ്യക്തമാക്കിയിരുന്നു. സുയിവർലൂണും പരിക്ക് മാറി എത്തിയിട്ടില്ല. പുതിയ സൈനിംഗ് ആയ മാസിഡോണിയൻ ഡിഫൻഡർ ഇറങ്ങുമോ എന്നത് കാത്തിരുന്നു കാണണം. ആർക്കസും ഇന്ന് കളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയുണ്ട്. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.